ടാമ്പാ (ഫ്ലോറിഡ): ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെറിയാൻ പി. കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാന്റെ (86) സംസ്കാരം ജൂലൈ 2 ശനിയാഴ്ച ടാമ്പയിൽ നടക്കും. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യുഎസ്എ).
മരുമക്കൾ: ഡോ. ലിൻസെ ജോൺ (പനത്തോട്ടത്തിൽ, റാന്നി), കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്എ).
കൊച്ചുമക്കൾ: ലോറെൻ ജോൺ, ക്രിസ്റ്റിയൻ കുര്യൻ.
പൊതുദർശനം: ജൂലൈ 1 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637)
സംസ്കാര ശുശ്രൂഷകൾ: ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637). തുടര്ന്ന് സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (11005, N US highway 301 Thonotosassa, FL 33592) സംസ്ക്കാരം.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ആലിസ് ജോൺ 254 718 9663, മാത്യു വർഗീസ് 813 244 0902.