വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതിയില്‍ 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി 83കാരനായ ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ജൂലായ് 30 വ്യാഴാഴ്ച ചുമതലയില്‍ നിന്നും വിരമിക്കുന്നു. ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ഒഴിയുന്ന സ്ഥനത്തേയ്ക്ക് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട കറുത്ത വര്‍ഗക്കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് നിയമിക്കപ്പെടും.
ബൈഡന് നോമിനേറ്റ് ചെയ്ത ജഡ്ജി കെറ്റാന്‍ജി ചുമതലയേല്‍ക്കുന്നതോടെ സുപ്രീം കോടതിയില്‍ ആകെയുള്ള ഒന്‍പതു ജഡ്ജിമാരില്‍ അഞ്ചു പേര് കണ്‍സര്‍വേറ്റീവ്സും നാലു പേര് ലിബറല്‍സും ആകും. ഇതുവരെ 6 പേരായിരുന്നു കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ ലിസ്റ്റില്‍.
ഗര്‍ഭഛിദ്രം ഭരണഘടനാവകാശത്തില് നിന്നും എടുത്തുമാറ്റുന്നതിന് അനുകൂലമായി ആറു കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ മൂന്നു പേരായിരുന്നു എതിര്‍ത്തത്. ബൈഡന് ഭരണ കൂടത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും ഭൂരിപക്ഷ കണ്‍സര്‍വേറ്റീസ് ജഡ്ജിമാരുടെ വിയോജിപ്പു മൂലം നടപ്പാക്കാനായിട്ടില്ല.
ഇപ്പോള്‍ സ്ഥാനം ഒഴിയുന്ന സ്റ്റീഫനെ 1994ല്‍ ബില്‍ ക്ലിന്റനാണ് നിയമിച്ചത്. യുഎസ് സെനറ്റ് 9 വോട്ടിനെതിരെ 7 വോട്ടുകളോടു കൂടിയാണ് നോമിനേഷന് അംഗീകരിച്ചത്. സുപ്രീം കോടതിയില്‍ പുതിയതായി നിയമിക്കപ്പെട്ട കെറ്റാന്‍ജി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു വ്യാഴാഴ്ച ചുമതലയേല്‍ക്കും.