റൂർക്കി: ഡൽഹി ഡെറാഡൂൺ ദേശീയ പാതയിൽ റൂര്‍ക്കിയില്‍ വെള്ളിയാഴ്ച സൈനികരും ഉത്തരാഖണ്ഡ് പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉത്തരാഖണ്ഡ് എസ്ഐയുടെ വാഹനത്തിന് പിന്നിൽ സൈനിക ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തന്റെ വാഹനം ഇടിച്ച ശേഷം കരസേനാ ജവാൻ തന്റെ തെറ്റ് സമ്മതിക്കാൻ കൂട്ടാക്കിയില്ലെന്നും പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ തർക്കിക്കാൻ തുടങ്ങിയെന്നും ഉത്തരാഖണ്ഡ് എസ്ഐ ആരോപിച്ചു.
സബ് ഇൻസ്‌പെക്ടർ അനിൽ സിംഗ് ബിഷ്ത് സഞ്ചരിച്ചിരുന്ന ഉത്തരാഖണ്ഡ് പോലീസ് വാഹനത്തിൽ ചരക്കുകളുമായി വന്ന ആർമി ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സൈനികരും പോലീസുകാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. പോലീസിനോട് മാപ്പ് പറയുന്നതിന് പകരം തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മട്ടിൽ കരസേനാ ജവാന്മാർ മുന്നോട്ട് നീങ്ങിത്തുടങ്ങി. തുടർന്ന് ഉത്തരാഖണ്ഡ് പോലീസ് ഉദ്യോഗസ്ഥർ എങ്ങനെയോ ട്രക്ക് തടഞ്ഞു.
പട്ടാളവും ഉത്തരാഖണ്ഡ് പോലീസും തമ്മിൽ പട്ടാപ്പകൽ നേരിട്ടുള്ള ഏറ്റുമുട്ടൽ കണ്ട് വഴിയാത്രക്കാർ തടിച്ചുകൂടി. ഇതിനിടെ സൈന്യത്തിന് പിന്തുണയുമായി ജനക്കൂട്ടം മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതിനിടെ ട്രക്കുമായി കരസേനാ ജവാൻ രക്ഷപ്പെട്ടു. എസ്‌ഐ മേലുദ്യോഗസ്ഥരെ അറിയിക്കുകയും സൈനിക ജവാൻക്കെതിരെ പരാതി നൽകുകയും ചെയ്തു.