ചെർപ്പുളശേരി: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ മണ്ഡലം എം.എൽ.എ പി. മമ്മിക്കുട്ടിക്ക് നിവേദനം നൽകി. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമാണ് മണ്ഡലത്തിലുള്ളൂവെന്നതിനാൽ ഇതിനകം സർക്കാർ പരിഗണനയിലുള്ള ഗവൺമെന്റ് കോളേജ് ഉടൻ അനുവദിച്ചു കിട്ടാൻ സമ്മർദം ചെലുത്തണമെന്ന് നേതാക്കൾ എം.എൽ.എയോട് ആവശ്യപ്പെട്ടു.
ചെർപ്പുളശേരി മുൻസിപ്പാലിറ്റി കൗൺസിലറും വെൽഫെയർ പാർട്ടി നേതാവുമായ ഗഫൂർ, ഫ്രറ്റേണിറ്റി ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ല കാമ്പസ് സെക്രട്ടിയേറ്റംഗം അമാന, എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.