പൊടിതട്ടി
ഫോക്കാന
ഉണര്‍ന്നു!
കേരള
മാമാങ്കത്തിന്‍
കേളി ഉണര്‍ന്നു!
തുടികൊട്ടി
കേരള മങ്കമാര്‍
തിരുവാതിര ആടാനുണര്‍ന്നു!
മരമണ്ടര്‍ക്ക്
വാരിക്കൊരി
മാമാങ്കത്തിന്‍ സദ്യ വിളമ്പി!
ചെണ്ടക്കാരുടെ
ചണ്ടിവയര്‍ കുലുങ്ങി
പട്ടയടിച്ച്
താളം തെറ്റി
ചെണ്ടയൊരുങ്ങി
കലയുടെ
കാഹളമൂതി!
സാഹിത്യത്തിന്‍
മുറവിളി കേട്ടു!
നാക്കിനു
നീളം കൂടി
ചത്തുകിടന്നൊരു
ചിരിയരങ്ങിനു
വട്ടം കൂടി!
നൃത്തമതങ്ങനെ
തത്തി തത്തി
പെണ്‍കൊടിമാ൪
പനറ്റി നടന്നു!
സാഹിത്യത്തിന്‍
പുതിയൊരു
മുഖമെന്നോതി
അക്ഷരകുക്ഷികളൊക്കെ
നിരന്നു!
വിവര്‍ത്തന
സാഹിത്യത്തിന്‍
ചെപ്പുതുറന്നൊരു കൂട്ടര്‍
അവാര്‍ഡിന്‍ സുനാമി
അടിച്ചു
അയച്ചവര്‍ക്കൊക്കെ അവാര്‍ഡ്!
സമഗ്ര, സേവന
അവാര്‍ഡുകള്‍
ബ്രാഹ്മണ ദളിത
അവാര്‍ഡുകള്‍
ചെളിവരിയെറിയും
പോലെ
അവാര്‍ഡുകളങ്ങനെ!
ഗസ്റ്റുകള്‍ വരുന്നു
നാട്ടില്‍ നിന്ന്
എംപിമാരും
പിന്നെ ചില
വന്‍ തോക്കുകളും
വാരിക്കോരി
വെറുതെ അവര്‍ക്കും
അവാര്‍ഡിന്‍
തേന്‍മഴയെന്നൊരു
ശൃതിയും!
പൌഡറു പൂശി
മുഖകുരുമൂടി
മലയാളി മങ്ക
മത്സരത്തിനു
മഹിളകളെങ്ങും
പാഞ്ഞു നടന്നു.
അച്ചായന്മാര്‍
കുടവയറൊക്കെ
തഴുകി നടന്നു
വെള്ളമടിച്ചു
സുഖിക്കാനൊരു
ശീതള സങ്കേതത്തിന്‍
ഓര്‍മ്മയിലങ്ങനെ!
പ്ച്ചക്കറിപോലെ
നടന്ന വന്ധ്യകളൊക്കെ
പുരികം വടിവില്‍
ചെത്തിമിനുക്കി
ചായമടിച്ചു
മാമാങ്കത്തെ
വരവേല്‍ക്കാന്‍!
ഒടുവില്‍
ഒരു കുരുക്ഷ്രേതം,
ഇലക്ഷന്‍!
ആരാകും
അടുത്ത പ്രസിഡന്‍റ്?
ആദ്യം
ചിതകളൊരുക്കി
ഇനിയൊരു
മാമാങ്കത്തിന്‍
പടവാള്‍ ശബ്ദം കേള്‍ക്കാം!!
നന്നായി…. അവസരോചിതമായ കവിത…. അവാര്‍ഡുകള്‍ വാരിക്കോരി. ഫൊക്കാനയില്‍ തന്നെയുണ്ടല്ലോ ഒരു അവാര്‍ഡ് വില്പനക്കാരന്‍. അങ്ങേര് ഇതില്‍ കയറിപ്പറ്റിയതു തന്നെ ട്രോഫി ബിസിനസ് ഒന്ന് കൊഴുപ്പിക്കാനല്ലേ.. അവാര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ ജനം തിരിഞ്ഞോടുന്ന ഒരു കാലം വരുമെന്ന് ഈ ഫൊക്കാനോയും ഫോമായും ഒന്ന് ഓര്‍ത്താല്‍ നന്ന്. ഒരു പാളക്കഷ്ണത്തിന്റെ വില പോലുമില്ല ഇവര്‍ കൊടുക്കുന്ന അവാര്‍ഡുകള്‍ക്ക്…