ന്യൂഡൽഹി: നൂപുർ ശർമ്മയുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ചരിത്രകാരൻ സൽമാൻ ചിസ്തിയെ അജ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ സൽമാൻ ചിസ്തി ദർഗ പോലീസ് സ്റ്റേഷനിലെ ക്രിമിനലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, ആക്രമണം, വെടിവെപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങി പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ, അമ്മയുടെ പരാതിയിൽ മൗലവി സൽമാൻ ചിസ്തി അറസ്റ്റിലായിരുന്നു. സമാധാന ലംഘനം ആരോപിച്ച് ദർഗ പോലീസ് സ്‌റ്റേഷനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്മയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ഇറക്കിവിടാൻ സൽമാൻ ശ്രമിച്ചതായും പരാതിയുണ്ട്.
നബി വിരുദ്ധ പ്രസ്താവനയില്‍ എല്ലാ മുസ്ലീം രാജ്യങ്ങളോടും നുപുര്‍ ശര്‍മ മറുപടി പറയണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. രാജസ്ഥാനിലെ പ്രശസ്ത സൂഫി ആലയത്തിനു മുന്നില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. പ്രസ്താവനയുമായി ദര്‍ഗയ്ക്ക് ബന്ധമില്ലെന്നും, വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അജ്മീര്‍ ദര്‍ഗ അധികൃതര്‍ അറിയിച്ചു. നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ നേരത്തെ രാജസ്ഥാനില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പോലീസ് കനത്ത ജാഗ്രതയിലാണ്.