ന്യൂയോര്‍ക്ക് : അമേരിക്കയിലെ 55 ശതമാനം പേര് റൊ.വി.വേഡ് ഭരണഘടനാവകാശമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേര് 15 ആഴ്ചയില്‍ കുറവുള്ള ഗര്‍ഭസ്ഥശിശുക്കളെപോലും നശിപ്പിക്കണമെന്ന അഭിപ്രായപ്പെട്ടതായി ഈയ്യിടെ പ്രസിദ്ധീകരിച്ച സര്‍വേയില്‍ ചൂണ്ടികാണിക്കുന്നു.
ജൂണ്‍ 28, 29 തിയ്യതികളില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ അമേരിക്കന്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉൾകൊള്ളുന്നത്.
റോ.വി.വേഡിനെ കുറിച്ചു സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എത്ര ആഴ്ച പ്രായ കുട്ടികള്‍ക്ക് വരെ നല്‍കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ മറുപടി നല്‍കേണ്ടിയിരുന്നത്. 69 ശതമാനം ഡമോക്രാറ്റ്സ്, 37 ശതമാനം റിപ്പബ്ലിക്കന്‍സും, 60 ശതമാനം സ്വതന്ത്രരും റൊ.വി.വേഡ് നീക്കം ചെയ്തതിനെ എതിര്‍ത്തിരുന്നു.
നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന് സര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ‘ഇല്ല’ എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ചു അമേരിക്കയുടെ പോക്ക് തെറ്റായദിശയിലാണെന്ന് 71 പേര് അഭിപ്രായപ്പെട്ടു. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 64 ശതമാനം പേര് അഭിപ്രായപ്പെട്ടു.