ഡമാസ്കസ് : 11 വർഷം മുമ്പ് രാജ്യത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യത്തെ സാമ്പത്തിക, വ്യാവസായിക കേന്ദ്രമായ അലപ്പോയിൽ തന്റെ ആദ്യ സന്ദർശനം നടത്തി.
2016 അവസാനത്തോടെ വിമത പോരാളികളിൽ നിന്ന് സർക്കാർ സൈന്യം തിരിച്ചെടുത്ത വടക്കൻ സിറിയയിലെ പ്രധാന നഗരമായ അലപ്പോയിൽ ഒരു തെർമൽ പ്ലാന്റിന്റെയും വാട്ടർ പമ്പിംഗ് പ്ലാന്റിന്റെയും ഉദ്ഘാടനത്തിൽ അസദ് പങ്കെടുത്തതായി സംസ്ഥാന വാർത്താ ഏജൻസിയായ സനയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
പുനരധിവസിപ്പിച്ച തെർമൽ പ്ലാന്റിലേക്കുള്ള സന്ദർശന വേളയിൽ, പ്ലാന്റിന്റെ സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും പ്രവര്‍ത്തനരഹിതമാക്കാനും “അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ” അസദ് കുറ്റപ്പെടുത്തി.
സിറിയൻ വിദഗ്ധരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും പ്രാദേശിക വൈദഗ്ധ്യത്തോടെയും വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായത്തോടെയും പ്ലാന്റ് പുനരുജ്ജീവിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ആഭ്യന്തര യുദ്ധസമയത്ത് നടന്ന കനത്ത പോരാട്ടം അലപ്പോയുടെ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു, ഇത് നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും പ്രകടമാണ്.
Bashar al-Assad and his family, visited the city of Aleppo today. This is the 1st visit to Aleppo since the start of the Syrian conflict in 2011.
Remarkable that this visit comes at a time when Ankara is threatening to launch an attack against Tel Rifat in countryside of Aleppo. pic.twitter.com/T3nY9VFjo3— Çeleng Omer ☀️ (@ChelengOmer) July 8, 2022
Bashar al Assad in Alepo. Syrians love it's President pic.twitter.com/rio8HDRLKY
— Spriteer (@spriteer_774400) July 8, 2022