പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകളെ അറസ്റ്റു ചെയ്തു

ഫ്‌ളോറിഡ: ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാന്‍ മരണപ്പെട്ട മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു വെച്ച മകളെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. 93 വയസ്സുള്ള മാതാവ് മേരി ഹോസ്‌ക്കിന്റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്‌ക്കിന്‍സന്‍ (69) ഫ്രീസറില്‍ സൂക്ഷിച്ചത്.

വ്യാഴാഴ്ചയാണ് മിഷേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

മാതാവിന്റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും മിഷേല്‍ കുറ്റസമ്മതം നടത്തി. പെന്‍ഷന്‍ തുക സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതെന്നും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News