പ്രമുഖ മജീഷ്യനും മോട്ടിവേഷൻ സ്‌പീക്കറുമായ പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിലെ കേരളാ സെൻട്രലിൽ വെച്ച് ജൂലൈ 15ആം തീയതി വൈകിട്ട് 6.30 മോട്ടിവേഷൻ സ്‌പീച്ച് നടത്തുന്നു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മാജിക് പരിപാടികൾ അവതരിപ്പിച്ചു ലോക പ്രശസ്തി നേടിയ മുതുകാട് ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചിരുന്നു. .മാജിക് എന്ന കലയെ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും നിരവധി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍, ആരാധകരെ വിഷമത്തിലാഴ്ത്തി പ്രൊഫഷണല്‍ മാജിക് ജീവിതത്തോട് വിടപറഞ്ഞു ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനനത്തിനു വേണ്ടി പ്രവർത്തിക്കുന്നു . ആ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന ഒരു പ്രോജെക്ടിന്റെ പ്രവർത്തനത്തിൽ ആണ് അദ്ദേഹം . അതിനു വേണ്ടി തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റു എന്ന സ്ഥാപനം തുടങ്ങി 200 കുട്ടികളെ താമസിപ്പിച്ചു മാജിക്ക് ഉൾപ്പെടെയുള്ള പ്രരിപാടികൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ മോട്ടിവേഷൻ സ്‌പീച്ച് നമ്മുടെയൊക്കെ ജീവിതത്തിന്റെ അർത്ഥതലങ്ങളിലൂടെ കടന്നുപോയി നടത്തുന്ന പ്രസംഗം സദസ്സ് നിശബ്ദമായി കേട്ടിരിന്നുപോകും. അദ്ദേഹത്തിന്റെ കഥകൾ കേൾവിക്കാരെ മറ്റൊരുലോകത്തേക്ക് എത്തിക്കും. നമ്മിൽ പുതിയ ആശയങ്ങൾ ഉൾകൊള്ളാൻ അദ്ദേഹത്തിന്റെ കേൾവിക്കാർക്കു കഴിയുന്നു. ഇന്ന് ലോകത്തെ ഏറ്റവും നല്ല ഒരു മോട്ടിവേഷൻ സ്‌പീക്കർ ആണ് അദ്ദേഹം.
ന്യൂ യോർക്കിലെ കേരള സെന്ററിൽ നടത്തുന്ന മോട്ടിവേഷൻ സ്‌പീച്ചിൽ ആർക്കും പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കു പോൾ കറുകപ്പള്ളിൽ (845 -553-5671 ) ഫിലിപ്പ് മഠത്തിൽ (917 -459 -7819 ), ബിജു ജോൺ കൊട്ടാരക്കര (516 -445 -1873 ) അലക്സ് എസ്തപ്പാൻ (പ്രസിഡന്റ് കേരളാ സെന്റർ ) റിനോജ് കൊരുത് (പ്രസിഡന്റ്KCANA ) പോൾ ജോസ് (കേരളാ സമാജം ) ലാജി തോമസ് (നയിമ പ്രസിഡന്റ് ) മാത്യു തോമസ് (പ്രസിഡന്റ് IAMALI ) ബോബൻ തോട്ടം (പ്രസിഡന്റ് Limka ) ജോയി ഇട്ടൻ ,ബിനോയ് തോമസ് എബ്രഹാം തോമസ് , അപ്പുകുട്ടൻ നായർ ,മേരി ഫിലിപ്പ് , റെജി കുര്യൻ , ഡിൻസിൽ ജോർജ് , ജെയിംസ് എബ്രഹാം , രാജു എബ്രഹാം , ഡോക്ടർ അന്നാ ജോർജ് എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടുക.