എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെയും പിതാവിനെയും അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി കുട്ടിക്ക് നൽകാൻ സർക്കാർ ഉത്തരവിട്ടു. കുട്ടിയെയും പിതാവിനെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപയും കോടതി ചെലവായി 25000 രൂപയും ഈടാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയില്‍ നിന്നും തുക ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയിലൂടെ കുട്ടിയെയും അച്ഛനെയും അപമാനിക്കുകയായിരുന്നു.

എന്നാൽ ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തുടർന്നാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവും കുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

2021 ഒക്ടോബറില്‍ ആറ്റിങ്ങലില്‍ വെച്ചായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധന്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കിട്ടി.

Print Friendly, PDF & Email

Leave a Comment

More News