ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക മേളയില്‍ പഴയ നിയമചരിത്രത്തിന്‍റെഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വിജയഗാഥയായ ‘മോചനം’ എന്ന ബൈബിള്‍ നൃത്ത സംഗീത നാടകം അരങ്ങേറി. പഴയ നിയമ ചരിത്രത്തിലെ ജ്വലിക്കുന്ന സ്ത്രീരത്നമായ എസ്തറിന്‍റെ കഥയാണ് നാടകത്തിന് വിഷയമായത്. ഇന്ത്യ മുതല്‍ എത്യോപ്യവരെ നീണ്ടുകിടന്നിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന അഹ്വസേരിസ് ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ അടിമകളായിരുന്ന യഹൂദ ജനതയുടെ വിമോചനം എസ്തേര്‍ എന്ന യുവതിയിലൂടെ സാധ്യമായ സംഭവങ്ങളുടെ നാടകാവിഷ്ക്കാരമായിരുന്നു ‘മോചനം’ എന്ന നാടകം.
ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സിലെ 63 വനിതാ പ്രസുദേന്തിന്മാരുടെ പ്രാര്‍ത്ഥനാ നിയോഗമായിരുന്നു ഇടവക മദ്ധ്യസ്ഥനായ മാര്‍ത്തോമശ്ലീഹായുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍.
ഇടവകയിലെ കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരുമായ 25 പേര്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച ഈ ബൈബിള്‍ നാടകത്തിന്‍റെ രചന ലിസി ചാക്കോയും, സംവിധാനം ജോര്‍ജ്ജ് ഓലിക്കലും നിര്‍വ്വഹിച്ചു. വോയിസ് റിക്കാര്‍ഡിംഗ്, പശ്ചാത്തല സംഗീതം – വിജു ജേക്കബ്, സ്റ്റേജ് ഇഫക്ട്സ് – റ്റോഷന്‍ തോമസ്, ചമയം – ബേബി തടവനാല്‍, സാങ്കേതിക സഹായം – എബിന്‍ സെബാസ്റ്റ്യന്‍, ശബ്ദവും വെളിച്ചവും – സോണി, വസ്ത്രാലങ്കാരം – ലിസി ചക്കോ, പബ്ളിസിറ്റി – ജോസ് തോമസ്.
കഥാപാത്രങ്ങളള്‍ക്ക് ജീവന്‍ നല്‍കിയവര്‍: ജേര്‍ജ്ജ് ഓലിക്കല്‍, റാണി ജെയിംസ്, സിബിച്ചന്‍ മുക്കാടന്‍, സെബാസ്റ്റ്യന്‍ എബ്രാഹം, ജോജോ കോട്ടൂര്‍, സജി സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് പനയ്ക്കല്‍, ലോറന്‍സ് തോമസ്, ഐസിക്കുട്ടി ജോര്‍ജ്ജ്, ഷാജി മിറ്റത്താനി, തോമസ് മാത്യു, റ്റിജോ പറപ്പിള്ളി, സജിമോന്‍ ജോസഫ്, മോളമ്മ സിബിച്ചന്‍, ആലീസ് ജോണി, ലിസി ചാക്കോ, ഹന്ന ജെയിംസ് ജെന്ന നിഖില്‍, ഹന്ന വറുഗീസ്, അലന്‍ സ്റ്റീഫന്‍, എമിന്‍ ബിനു.
ആധുനിക സാങ്കേതിക വിദ്യയായ വീഡിയോവ്വാള്‍ ഉപയോഗപ്പെടുത്തിയ രംഗസജ്ജീകരണം നാടകത്തിന് മികവേകി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകം ക്രൈസ്തവ ദേവാലയ ആഘോഷങ്ങള്‍ക്ക് അവതരിപ്പിക്കത്തക്ക രീതിയില്‍ ക്രമീകരിച്ചതാണ്.
നാടകം അവതരിപ്പിക്കാന്‍ താതപ്ര്യമുള്ളവര്‍ ബന്ധപ്പെടുക: ജേര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഷാജി മിറ്റത്താനി 215 715 3074, ജോജോ കോട്ടൂര്‍ 610 308 9829, സെബാസ്റ്റ്യന്‍ എബ്രഹാം 267 467 2650.
ഫോട്ടോ കടപ്പാട്: സിജിന്‍ തിരുവല്ല