കോഴിക്കോട്: എസ്.ഐ.ഓ ജില്ലാ സംവേദന വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മാപ്പിള കലാകാരന്മാർക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു. ‘യാദ് രഹേഗ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ടി മുഹമ്മദ് വേളം, എസ്.ഐ.ഓ കേരള ശൂറാ അംഗം അഡ്വ. റഹ്മാൻ ഇരിക്കൂർ, അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ഷഫാഖ് കക്കോടി, അഫ്സൽ പുല്ലാളൂർ എന്നിവർ സംസാരിച്ചു. ജാബിർ സുലൈം, ഉബൈദ് കുന്നക്കാവ്, ഷമീർ പാലേരി, ജുനൈസ് ആനയാംകുന്ന്, ബദറുദ്ദീൻ പറന്നൂർ, ഷാഫിർ വെള്ളയിൽ, ഗസ്സാലി വെള്ളയിൽ, ടി.കെ അലി പൈങ്ങോട്ടായി, അസ്‌ലം വാണിമേൽ, നഷ്‌വ ഹുസൈൻ തുടങ്ങി സാഹിത്യ കലാ രംഗത്ത് നിന്നുള്ളവരെ വേദിയിൽ ആദരിച്ചു. തുടർന്ന് ടീം ഖാഇനാത്ത് അവതരിപ്പിച്ച ഈദ് മെഹ്ഫിൽ ഗാനവിരുന്നും വേദിയിൽ അരങ്ങേറി.
More News
-
ലയൺസ് ക്ലബ് ഓഫ് എടത്വ ‘ടൗൺ പ്രകൃതിക്ക് വേണ്ടി ഒരു വിത്ത് പേന ‘പദ്ധതി ഉദ്ഘാടനം ചെയ്തു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ... -
വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ നിരോധനം ഇറാന് നീക്കി
വാട്സ്ആപ്പും ഗൂഗിൾ പ്ലേയും ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇറാനിൽ പിൻവലിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് ഇറാൻ സർക്കാർ ഈ നിരോധനം പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.... -
ക്രിസ്മസ് ദിനത്തിൽ മണിപ്പൂര്‍ ഭീതിയില്‍: സുരക്ഷാ സേന 3.6 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു
മണിപ്പൂർ: ക്രിസ്മസ് ദിനത്തിൽ ഇംഫാൽ ഈസ്റ്റിലെ രണ്ട് അതിർത്തി ഗ്രാമങ്ങളിലും കാങ്പോക്പി ജില്ലയിലും നടന്ന കനത്ത വെടിവെയ്പില്‍ മണിപ്പൂരില്‍ ഭീതിയിലായി. സംസ്ഥാന...