ന്യൂയോർക്ക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്. 73 വയസ്സായിരുന്നു.
1977 ലായിരുന്നു ട്രമ്പ് ഇവനാ വിവാഹം. ഡൊണാൾഡ് ജൂനിയർ , ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് .
ന്യൂയോർക്ക് സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനു മുന്പു തന്നെ മരണം സംഭവിച്ചിരുന്നു.
1949 ൽ ചെക്കോസ്ലോവാക്കിയിലായിരുന്നു ജനനം .
ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.