തിരുവനന്തപുരം: വിധവയാകാൻ വിധിയെഴുതിയവർ അത് വീണ്ടും വീണ്ടും പറയുകയാണെന്ന് കെ.കെ.രമ. ടിപി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കേസിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. ടിപി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ ചിന്ത സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണെന്നും കെ.കെ.രമ പറഞ്ഞു.
ഭയന്നാണ് എംഎം മണി നിയമസഭയിൽ എത്താതിരുന്നത്. ഒരു രക്തസാക്ഷിത്വത്തെയും ആരും അപമാനിക്കരുതെന്നാണ്
തന്റെ നിലപാട്. എംഎം മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കാൻ തയ്യാറാകാത്തതിന് പിന്നിൽ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യമാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.