മാഡ്രിഡ്: സ്പെയിനിൽ വീശിയടിച്ച ഉഷ്ണതരംഗത്തിൽ 84 പേർ മരിച്ചതായി സ്പെയിനിലെ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്ത കാർലോസ് III ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ജൂലൈ 10-12 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങൾക്കും കാരണം രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കത്തുന്ന ചൂടാണ്.
രാജ്യത്തിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോലും ഉയർന്നു.
അടുത്ത ആഴ്ചയും ഉഷ്ണതരംഗം തുടരുമെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ ഈ വർഷത്തെ രണ്ടാമത്തെ വലിയ ഉഷ്ണ തരംഗമാണിത്. ആദ്യത്തേത് ജൂൺ 11 മുതൽ ജൂൺ 20 വരെ നീണ്ടുനിൽക്കുകയും രാജ്യവ്യാപകമായി 829 ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച കൂട്ടിച്ചേർത്തു.
അന്ന് താപനില 44.5 ഡിഗ്രി സെൽഷ്യസായിരുന്നു. ആളുകൾ ധാരാളം വെള്ളം കുടിക്കാനും അമിതമായ വ്യായാമം ഒഴിവാക്കാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാനും അധികാരികൾ നിർദ്ദേശിച്ചു.