ഡാളസ്: സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി 15-കാരനായ നെഹമ്യ ജൂനില്‍ കരസ്ഥമാക്കി.
ഹെല്‍ത്ത് സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കി ആഗസ്റ്റില്‍ നടക്കുന്ന ബിരുദ ദാനച്ചടങ്ങില്‍ നെഹമ്യ തന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും.
ഏറ്റവും വെല്ലുവിളി നിറഞ്ഞ വലിയൊരു ദൗത്യമാണ് താന്‍ ഏറ്റെടുത്തതെന്നും, അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നും നെഹീമിയ പറഞ്ഞു. ഇപ്പോള്‍ എം കാറ്റിനു വേണ്ടി ശ്രമിക്കുകയാണ്.
എട്ടാം വയസ്സിലാണ് കാര്‍ഡിയോളജിസ്റ്റ് ആകണമെന്ന മോഹം മനസ്സില്‍ ഉദിച്ചിരുന്നു. അതിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍, അതിന്റെ ആദ്യപടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി നെഹമ്യ പറഞ്ഞു.
എന്റെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാം ഒന്ന് ആഗ്രഹിച്ചാല്‍ ആ ലക്ഷ്യം നിറവേറ്റാന്‍ കഴിയും. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ അനവധി കടമ്പകള്‍ പിന്നിടേണ്ടി വരുമെന്നും നിരാശരാകരുതെന്നും നെഹമ്യ പറയുന്നു.