വടക്കാങ്ങര : വംശീയ രാഷ്ട്രീയത്തിന്റെ കാലത്ത് സാഹോദര്യത്തിന്റെ തടയണകൾ വെൽഫെയർ പാർട്ടി സൃഷ്ടിക്കുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ പറഞ്ഞു. വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംയുക്തമായി വടക്കാങ്ങരയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു മുഴുവൻ എ പ്ലസ് നേടിയ 19 പേരെ അവാർഡ് നൽകി അനുമോദിച്ചു. അവാർഡ് ദാനം മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള നിർവഹിച്ചു.
വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ്, യൂനിറ്റ് സെക്രട്ടറി സി.കെ സുധീർ എന്നിവർ സംസാരിച്ചു.