ഡാളസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. 2500 രൂപയുടെ ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം .
“ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ: സി വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു
ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നനവ് നൽകുന്ന അനുഭവ കഥയാണ് വിക്ടർ എബ്രഹാമിന്റെ ചരിത്രനിർമ്മാണ മികവിലുള്ളത് ഒറീസയിലെ ഭാരിപ്പെട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയെയും ഫിലിപ്പിനെയും ജീപ്പിനുള്ളിൽ തീയിട്ട് ചുറ്റ് കൊന്നതാണ് സംഭവം
ഈ സംഭവത്തിന്റെ കാണാപുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിക്കുന്നതാണ് വിക്ടർ എബ്രഹാമിൻറെ സ്റ്റെയിൻസ് ചലച്ചിത്രം. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി .
അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവർഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിൻ ചലച്ചിത്രം സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞത് . മുംബൈയിൽജനിച്ചു കഴിഞ്ഞ നാല്പതോളം വർഷങ്ങളായി അമേരിക്കയിലെ ഡാളസിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് വിറ്റർ എബ്രഹാം. ജൂലൈ 31 ന് ഡാലസിൽ നടക്കുന്ന ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു