വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരാൻ സഹായിച്ച സ്റ്റീവ് ബാനൻ — 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചതിന് ഇപ്പോൾ വിചാരണ നേരിടുന്നു.
68 കാരനായ മുൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ, ട്രംപ് പ്രതിഭാസത്തിൽ ഇടപെടുന്നതിനും കോടീശ്വരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നയിക്കുന്നതിനും മുമ്പ് തീവ്ര വലതുപക്ഷ വാർത്താ ഔട്ട്‌ലെറ്റ് ബ്രീറ്റ്ബാർട്ടിന്റെ തലവനായിരുന്നു.
ബാനനെ മുഖ്യ തന്ത്രജ്ഞൻ എന്ന് നാമകരണം ചെയ്തുകൊണ്ട് ട്രംപ് അദ്ദേഹത്തിന് പ്രതിഫലം നൽകി കൂടെക്കൂട്ടി.
പുറത്താക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഒരു വർഷത്തിൽ താഴെ മാത്രമേ ഈ പദവി വഹിച്ചിരുന്നുള്ളൂ. എന്നാല്‍, ട്രംപിനോടുള്ള ബാനന്റെ വിശ്വസ്തത അതിജീവിച്ചു.
വൈറ്റ് ഹൗസിന് പുറത്ത് നിന്ന് ട്രംപിന് വേണ്ടി പോരാടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ അപകീർത്തികരമായ വഞ്ചനാ ആരോപണങ്ങൾ ഉന്നയിച്ചതു കൂടാതെ, ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമനിർമ്മാതാക്കളോട് സാക്ഷ്യപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്തു.
താന്‍ ട്രംപിന്റെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബാനന്‍ ഈയ്യിടെ മനസ്സു മാറ്റി സാക്ഷ്യപ്പെടുത്താന്‍ തയ്യാറായെങ്കിലും അത് വളരെ വൈകിപ്പോയിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, കോൺഗ്രസിനെ അവഹേളിച്ചതിന് രണ്ട് കേസുകളിൽ ഓരോന്നിനും ഒരു വർഷം വീതം വരെ തടവ് അനുഭവിക്കണം.