ലുലു മാളില്‍ വിവാദ നമസ്കാരം നടത്തിയ നാല് പേർ അറസ്റ്റിൽ

ലഖ്നൗ: ലഖ്‌നൗവിലെ ലുലു മാളിൽ നമസ്‌കാരം നടത്തിയ നാല് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നോമാൻ, ലുഖ്മാൻ, അതിഫ്, റെഹാൻ എന്നിവരാണ് പ്രതികൾ.

പുതുതായി തുറന്ന ലുലു മാൾ തുറന്ന് രണ്ട് ദിവസത്തിനകം വിവാദത്തിലായി. ജൂലൈ 12 ന് ലുലു മാളിൽ ഒരു കൂട്ടം മുസ്ലീം പുരുഷന്മാർ നമസ്‌കരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറലായ വീഡിയോ ഉടൻ തന്നെ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. നിരവധി ഹിന്ദുത്വ സംഘടനകൾ ഇതിനെ എതിർത്തു. പലരും മാൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു.

മാളിൽ വീണ്ടും നമസ്‌കാരം നടത്തിയാൽ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ മുന്നറിയിപ്പ് നൽകി.

“ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാളിനുള്ളിൽ നമസ്കരിക്കാൻ അനുവാദമുണ്ട്. മാൾ അധികാരികൾ ഹിന്ദുക്കളെയും മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും പ്രാർത്ഥന നടത്താൻ അനുവദിക്കണം, ”മഹാസഭയുടെ ദേശീയ വക്താവായി സ്വയം പരിചയപ്പെടുത്തിയ ശിശിർ ചർതുർവേദി മാധ്യമങ്ങളോട് പറഞ്ഞു .

വലതുപക്ഷ സംഘടനയായ ഹിന്ദു സമാജ് പാർട്ടിയിലെ അംഗങ്ങൾ വിവാദമായ ലുലു മാൾ വളപ്പിനുള്ളിൽ സുന്ദർ കാണ്ഡ് പാത്ത് ചൊല്ലാൻ ശ്രമിച്ചതോടെയാണ് വിഷയം പുറത്തായത്. അതില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗ ഭരണകൂടത്തോട് സാമുദായിക സൗഹാർദവും നിയമലംഘനവും തകർക്കുന്നതിൽ നിന്ന് സാമൂഹിക വിരുദ്ധരെ തടയാൻ നിർദ്ദേശിച്ചിരുന്നു.

“ഇത് വിഷയം ഗൗരവമായി കാണണം, അത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ല. മാളിൽ ശല്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അക്രമികളെ കർശനമായി നേരിടണം,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News