റിയാദ് : തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ സൗദി റിയാൽ 500 പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ (കെഎസ്എ) രാജ്യത്തെ പ്രവാസികളെ ഓർമിപ്പിച്ചു.
ആദ്യമായി റസിഡന്റ് ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ സൗദി റിയാൽ 500 പിഴയും രണ്ടാം തവണ പരാജയപ്പെട്ടാൽ 1000 സൗദി റിയാലായി ഉയർത്തുകയും, മൂന്നാം പ്രാവശ്യം പരാജയപ്പെട്ടാൽ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന് സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് അറിയിച്ചു.
റസിഡന്റ് ഐഡികൾ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ ഇലക്ട്രോണിക് സേവനത്തിലൂടെയോ മുഖീം പോർട്ടലിലൂടെയോ പുതുക്കിയിരിക്കണം.
എക്‌സിറ്റ്, റീ-എൻട്രി വിസയുമായി രാജ്യം വിടുകയും എന്നാൽ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തിരിച്ചെത്താതിരിക്കുകയും ചെയ്താൽ വിദേശ തൊഴിലാളികളുടെ വിവരങ്ങൾ ശാശ്വതമായി ഇല്ലാതാക്കുമെന്ന് ജൂലൈ 21 വ്യാഴാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
2021-ൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി അറേബ്യയിൽ നിന്ന് എക്‌സിറ്റ്, റീ-എൻട്രി വിസയിൽ പോയ പ്രവാസികൾക്ക് വിസ കാലഹരണപ്പെടുന്നതിന് മുമ്പ് മടങ്ങിയെത്തുന്നതിൽ പരാജയപ്പെട്ടാൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് മടങ്ങുന്നത് വിലക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 34.8 ദശലക്ഷത്തിൽ 10.5 ദശലക്ഷവും പ്രവാസികളാണ്.