കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,000-ത്തിലധികം അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു: വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,000 അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ 9,000-ത്തിലധികം അധ്യാപകർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട് (1,162), മധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അദ്ധ്യാപക ഒഴിവുകൾ.

ലോക്‌സഭയിൽ ഒരു രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവിയാണ് സ്ഥിതിവിവരക്കണക്കുകൾ പങ്കുവെച്ചത്.

“രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,044 അദ്ധ്യാപക തസ്തികകളും 1,332 അനദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റം, വിരമിക്കൽ എന്നിവ മൂലമാണ് ഒഴിവുകൾ ഉണ്ടാകുന്നത്, ”ദേവി പറഞ്ഞു.

“ഒഴിവുകൾ നികത്തുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്, പ്രസക്തമായ റിക്രൂട്ട്‌മെന്റ് നിയമങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് ഒഴിവുകൾ നികത്താൻ ശ്രമിക്കുന്നു,” ദേവി പറഞ്ഞു.

അദ്ധ്യാപന-പഠന പ്രക്രിയ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രീയ വിദ്യാലയ സംഗതന്‍ (Kendriya Vidyalaya Sangathan – KVS) താൽക്കാലിക കാലയളവിലേക്ക് രാജ്യത്തുടനീളം 9,161 അദ്ധ്യാപകര്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Print Friendly, PDF & Email

Leave a Comment

More News