കാർഗിൽ വിജയ് ദിവസിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ ട്വീറ്റ്

ന്യൂഡൽഹി: കാർഗിൽ ദിവസമായ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രക്തസാക്ഷികൾക്ക് പ്രണാമം അര്‍പ്പിച്ചു. രാജ്യത്തെ പരമോന്നത പദവി ഏറ്റെടുത്തതിന് ശേഷം മുർമുവിന്റെ ആദ്യ ട്വീറ്റാണിത്. രാജ്യം മുഴുവൻ രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും എന്നും കടപ്പെട്ടിരിക്കുമെന്നും അവർ തന്റെ ട്വീറ്റിൽ കുറിച്ചു. 1999ലെ ഈ ദിവസമാണ് ഇന്ത്യൻ ധീര സൈനികർക്ക് മുന്നിൽ പാക്കിസ്താന്‍ മുട്ടുമടക്കിയത്.

“കാർഗിൽ വിജയ് ദിവസ് നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. വീരമൃത്യു വരിച്ച എല്ലാ ധീര ജവാന്മാരേയും ഞാൻ നമിക്കുന്നു. ഭാരതമാതാവിനെ സംരക്ഷിക്കാൻ ജീവിക്കുന്ന അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നും കടപ്പെട്ടിരിക്കും. ജയ് ഹിന്ദ്!” രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും രക്തസാക്ഷികളെ അനുസ്മരിച്ചു. “കാർഗിൽ വിജയ് ദിവസ് മാ ഭാരതിയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ മികവ് പുലർത്തിയ രാജ്യത്തെ എല്ലാ ധീരരായ മക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ജയ് ഹിന്ദ്!

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എഴുതി, “കാർഗിൽ വിജയ് ദിവസ് ഇന്ത്യൻ സായുധ സേനയുടെ അചഞ്ചലമായ ധീരതയുടെയും വീര്യത്തിന്റെയും പ്രതീകമാണ്. ഇന്ന് നമ്മുടെ ജവാന്മാരുടെ ധീരതയെ ഓർക്കാനും ബഹുമാനിക്കാനും ഉള്ള ഒരു അഭിമാന ദിനമാണ്. ധീരത കൊണ്ട് കാർഗിലിൽ നിന്ന് ശത്രുക്കളെ തുരത്തി വീണ്ടും ത്രിവർണ്ണ പതാക ഉയർത്തിയ സൈനികരെ ഞാൻ നമിക്കുന്നു.”

Print Friendly, PDF & Email

Leave a Comment

More News