ബഹ്റൈന്: സൽമാനിയ ഹോസ്പിറ്റലിൽ 12 ദിവസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ യാത്രാ ടിക്കെറ്റ് കൈമാറി .
ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, ഹോസ്പിറ്റൽ വിസിറ്റ് അംഗം റോജി ജോൺ, അനൂബ് തങ്കച്ചൻ, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് തോമസ് ബി കെ, സെക്രട്ടറി ബോജി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.