ഫ്‌ളോറിഡ വോട്ടര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആഗസ്റ്റ് 23ന് സമാപിക്കും

തലഹാസി: നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫ്‌ളോറിഡയില്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം ആഗസ്റ്റ് 23നാണെന്ന് വരണാധികാരി അറിയിച്ചു.

നിര്‍ണ്ണായക മത്സരങ്ങള്‍ക്കാണ് റിപ്പബ്ലിക്കന്‍ – ഡമോക്രാറ്റിക് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭരണവും, സ്വാധീനവുമുള്ള സംസ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണ്ണര്‍ ഡിസാന്റിസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍, ഇത്തവണയെങ്കിലും ഫ്‌ളോറിഡ പിടിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ഡമോക്രാറ്റിക് പാര്‍ട്ടിയും
ശക്തമായി രംഗത്തുണ്ട്.

ഗര്‍ഭഛിദ്രത്തിനും, സ്വവര്‍ഗ വിവാഹത്തിനുമെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍, സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനെതിരെ പുറപ്പെടുവിച്ച നിര്‍ണ്ണായക വിധി സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ പൂര്‍ണ്ണ അവകാശമുണ്ടെന്ന വാദമുഖത്തെ തകര്‍ക്കുന്നതാണെന്നും, ഇതിനെതിരെ സ്ത്രീകള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കനുകൂലമായ തീരുമാനം സ്വീകരിക്കുമെന്നും, അതു പാര്‍ട്ടിയുടെ വിജയത്തെ ത്വരിതപ്പെടുത്തുമെന്നുമാണ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News