ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി.
മികച്ച ശുചിത്വപരിപാലനത്തിനും,ഗുണമേന്മക്കും ഉള്ള ഈ അവാർഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയിൽ നൂറിൽ 100 സ്കോറും നേടിയാണ് മഹിമ ഈ അവാർഡ് നിലനിർത്തിയിരിക്കുന്നത്.
രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതൽക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങൾ എന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഡാനിയേൽ വെയ്ഡിൽ നിന്ന് ഉടമ സബി പൗലോസ് അവാർഡ് ഏറ്റുവാങ്ങി.
ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്.