ന്യൂഡൽഹി: യു.എ.ഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാഗ് മറന്നുവെച്ച സംഭവത്തിൽ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
മറന്നുവച്ച ബാഗ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍വശം അയയ്ക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞായിരുന്നില്ല പ്രേമചന്ദ്രന്റെ ചോദ്യം. സംസ്ഥാന ഭരണാധികാരികള്‍ ബാഗ് മറന്നുവച്ച സംഭവത്തില്‍ അത് എചത്തിക്കാന്‍ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി നേരിട്ട് ഇടപെടാൻ പാടില്ലെന്നാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി.