ഗൾഫ് രാജ്യങ്ങളിൽ കനത്ത പേമാരി; പലയിടങ്ങളിലും വന്‍ നാശനഷ്ടം

ദോഹ (ഖത്തര്‍): നിരവധി ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കനത്ത വെള്ളപ്പൊക്കത്തിനും പേമാരിയ്ക്കും സാക്ഷ്യം വഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മേഖലകളില്‍ ബാധിക്കുന്ന വായു ന്യൂനമർദം മൂലം വന്‍ നാശനഷ്ടങ്ങൾ സംഭവിക്കുകയും റോഡുകൾക്കും ചില റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കൊടും വേനൽ മാസങ്ങളിൽ ഗൾഫ് മേഖലയിൽ മഴ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. എന്നാല്‍, ഇത്തവണ അതിന് മാറ്റം വന്നു.

യുഎഇയിൽ കനത്ത പേമാരി
എമിറേറ്റ്‌സിൽ, പ്രാദേശിക എമിറാത്തികള്‍ പുറത്തുവിട്ട വീഡിയോകളിൽ നിരവധി നഗരങ്ങളിലെ റോഡുകളുടെയും കടകളുടെയും തകർച്ച കാണിക്കുന്നു. അതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഫുജൈറയിലെ കൽബ നഗരത്തെയാണ്.

താഴ്‌വരകളും മഴവെള്ളം ഒഴുകുന്ന പ്രദേശങ്ങളും മുറിച്ചു കടക്കരുതെന്ന ഔദ്യോഗിക മുന്നറിയിപ്പുകൾക്കിടയിലും ബുധനാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയില്‍ നിരവധി വാഹങ്ങള്‍ ഒലിച്ചുപോയി.

ഫുജൈറയിലെ എയർപോർട്ട് സ്ട്രീറ്റിൽ നിന്ന് റോഡ് തകരുന്നതും അതിന്റെ വശങ്ങളിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതും കാണിക്കുന്ന വീഡിയോകൾ ട്വീറ്ററുകളില്‍ പങ്കിട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് യുഎഇയിലെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തിന്റെ വടക്കും കിഴക്കും രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ 4,225 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

1,885-ലധികം ആളുകൾക്ക് താമസിക്കാൻ ഇരുപത് ഹോട്ടലുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഒമാനിലെ സുൽത്താനേറ്റിൽ റോഡ് ഉപരോധം
ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴ തുടരുകയാണ്. അതേസമയം, നിരവധി ഗവർണറേറ്റുകൾ പേമാരിയ്ക്ക് സാക്ഷ്യം വഹിച്ചു, ചില റോഡുകൾ വെട്ടി മുറിക്കപ്പെട്ടു.

ഉയർന്ന തോതിലുള്ള മഴയും വെള്ളപ്പൊക്കവും മൂലം വിവിധ പ്രദേശങ്ങളിൽ അവരുടെ പ്രവർത്തനം തുടരുകയാണെന്നും, ജനങ്ങളോട് മുൻകരുതലുകൾ എടുക്കാനും താഴ്‌വരകളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും മുറിച്ചുകടക്കരുതെന്നും സിവിൽ ഡിഫൻസും ആംബുലൻസും ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അൽ ബത്തിന ഗവർണറേറ്റിലെ ഷിനാസ്, സഹം, റുസ്താഖ് എന്നിവിടങ്ങളില്‍ ചില സമയങ്ങളിൽ കനത്ത മഴയും മറ്റ് സമയങ്ങളിൽ മിതമായ മഴയും പെയ്തിരുന്നു.

കനത്ത മഴയുടെ ഫലമായി ചില താഴ്‌വരകളുടെയും റോഡുകളുടെയും ഒഴുക്ക് തടസ്സപ്പെട്ടതായി കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും ട്വീറ്ററുകൾ പ്രചരിപ്പിച്ചു, ഇത് ജലനിരപ്പ് ഉയരുന്നതിനും ചില വാസസ്ഥലങ്ങൾ മുങ്ങുന്നതിനും കാരണമായി.

ദോഹയിൽ കനത്ത മഴ
ഖത്തര്‍ തലസ്ഥാനമായ ദോഹയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു. അതേസമയം കടലിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്ന ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

റോഡിൽ മഴവെള്ളം നിറഞ്ഞതിനെ തുടർന്ന് ദോഹ കോർണിഷ് ഭാഗികമായി അടച്ചതായി വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മിന്നലും ഉണ്ടായതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നു.

സൗദി അറേബ്യ
സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അസീറില്‍, ബുധനാഴ്ച മുതൽ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു.

കുവൈറ്റ്
ആരോഗ്യ മന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് അഫയേഴ്സ് സെക്ടർ മഴയ്ക്ക് സാധ്യതയുള്ള ചില പ്രദേശങ്ങളിൽ ജാഗ്രതാ നില ഉയർത്തിയതായി കുവൈറ്റ് ദിനപത്രമായ അൽ-റായി റിപ്പോര്‍ട്ട് ചെയ്തു.

ഏത് അടിയന്തരാവസ്ഥയെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രത്യേകിച്ചും ചില അയൽ രാജ്യങ്ങൾ സാക്ഷ്യം വഹിച്ച മഴയുടെ വെളിച്ചത്തിൽ, ഇത് വർഷത്തിലെ ഈ സമയത്തെ അസാധാരണമായ കാലാവസ്ഥാ സംഭവമായി കണക്കാക്കപ്പെടുന്നു.

ബഹ്റൈൻ
രാജ്യത്ത് പ്രതീക്ഷിക്കുന്ന കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ബഹ്‌റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും അതിവേഗ മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ
രാജ്യത്തിന്റെ വടക്ക് തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാംസാദേ ദാവൂദ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചിത്രങ്ങൾ ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചു.

ഇറാന്റെ തെക്കുകിഴക്കായി സിസ്താൻ, ബാലുചെസ്താൻ പ്രവിശ്യകളിൽ ഉണ്ടായ വെള്ളപ്പൊക്കം കാണിക്കുന്ന വീഡിയോകളും പ്രവർത്തകർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ തീവ്രത വർദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വരൾച്ചയും മറ്റുള്ളവയിൽ കൊടുങ്കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.

https://twitter.com/WeatherOman/status/1552301349618028546?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1552301349618028546%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fwatch-heavy-torrential-rains-pervade-gulf-countries-2379405%2F

https://twitter.com/Mohamed_Alqlisi/status/1552052036451155973?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1552052036451155973%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fwatch-heavy-torrential-rains-pervade-gulf-countries-2379405%2F

 

 

Print Friendly, PDF & Email

Leave a Comment

More News