മതവിദ്വേഷം ചെറുക്കാൻ എൻഎസ്എ ആഹ്വാനം; പിഎഫ്ഐ നിരോധിക്കണമെന്ന് മുസ്ലീം നേതാക്കൾ

ന്യൂഡൽഹി: മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ശത്രുത സൃഷ്ടിക്കുന്ന ചിലരുടെ പ്രവര്‍ത്തനം ഇന്ത്യയെ ബാധിക്കുന്നുണ്ടെന്നും, ഇതിനെ പ്രതിരോധിക്കാൻ മതനേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

തെറ്റിദ്ധാരണകൾ പരിഹരിച്ച് എല്ലാ മതവിഭാഗങ്ങളെയും ഇന്ത്യയുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ (എഐഎസ്എസ്‌സി) കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിലാണ് വിവിധ മതങ്ങളിൽ നിന്നുള്ള മതനേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മതത്തിന്റെ പേരിൽ ചിലർ ശത്രുത സൃഷ്ടിക്കുന്നു, അത് രാജ്യത്തെയാകെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് നമുക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ല. മതവിദ്വേഷത്തെ ചെറുക്കുന്നതിന്, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുകയും എല്ലാ മതവിഭാഗങ്ങളെയും ഇന്ത്യയുടെ ഭാഗമാക്കുകയും വേണം,” ഡോവൽ സമ്മേളനത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ, എഐഎസ്‌എസ്‌സിയുടെ കീഴിലുള്ള മതനേതാക്കൾ “പിഎഫ്‌ഐ പോലുള്ള സംഘടനകളെയും” “ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന” മറ്റ് മുന്നണികളെയും നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കി.

 

Print Friendly, PDF & Email

One Thought to “മതവിദ്വേഷം ചെറുക്കാൻ എൻഎസ്എ ആഹ്വാനം; പിഎഫ്ഐ നിരോധിക്കണമെന്ന് മുസ്ലീം നേതാക്കൾ”

  1. നൗഷാദ്

    വളരെ നല്ല തീരുമാനമാണിത്. രാജ്യത്ത് മതവിദ്വേഷവും മതവൈരവും വളര്‍ത്തുന്ന സംഘടനകളുടെ അതിപ്രസരമാണിപ്പോള്‍. പി‌എഫ്‌ഐ പോലുള്ള സംഘടനകള്‍ താലിബാനേക്കാള്‍ അപകടകാരികളാണ്. അത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചാലും ഇന്ത്യയില്‍ അതെത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം, നിരോധിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ കുറച്ചു നാളത്തേക്ക് പതിയിരിക്കും. അതുകഴിഞ്ഞാല്‍ അവര്‍ മറ്റൊരു പേരില്‍ മറ്റൊരു സംഘടന രൂപീകരിക്കും, ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അതിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ അഥവാ സിമി. ഒരു മത സംഘടനയിലെ വിദ്യാര്‍ത്ഥി/യുവജന വിഭാഗമായിട്ടാണ് സിമി വളര്‍ന്നു പന്തലിച്ചത്. അവസാനം ഇപ്പോഴത്തെ പി‌എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയിലേക്ക് മാറിയതോടെയാണ് ഇന്ത്യയില്‍ സിമി നിരോധിച്ചത്. അവരെ വളര്‍ത്തി വലുതാക്കിയ ആ മത സംഘടന അവരെ പരസ്യമായി തള്ളിപ്പറഞ്ഞില്ല എന്നത് മറ്റൊരു സത്യം. എന്നാല്‍, ആ സിമിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുമാണ് പി‌എഫ്‌ഐ എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

Leave a Comment

More News