വിസ പ്രശ്നങ്ങൾ കാരണം ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) മത്സരങ്ങൾ കരീബിയനിൽ നടത്താൻ പദ്ധതിയിടുന്നതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരെ യുഎസിൽ നടക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവസാന രണ്ട് മത്സരങ്ങൾ അനിശ്ചിതത്വത്തിലാണ്.
റിപ്പോർട്ട് അനുസരിച്ച്, ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾക്ക് ഇതുവരെ അവരുടെ യുഎസ് വിസ ലഭിച്ചിട്ടില്ല, ഇത് ഒരു ബദൽ പദ്ധതി സ്ഥാപിക്കാൻ CWI യെ നിർബന്ധിതരാക്കി. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെയും വിസ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇന്നാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 68 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അശ്വിന്, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജക്കും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിച്ചു മികച്ച തുടക്കം നല്കിയ രോഹിത് 44 പന്തില്‍ 64 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഗംഭീര ബാറ്റിംഗ് കാഴ്ചവച്ച ദിനേശ് കാര്‍ത്തിക് 19 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കരീബിയന്‍ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍.