ദോഹ: സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച വേനലവധിക്കാല ക്യാമ്പ് സമ്മർ സ്പ്ലാഷ് അവസാനിച്ചു.
‘നമുക്ക് ഐക്യപ്പെടാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 125 ഓളം കുട്ടികൾ പങ്കെടുത്തു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഥം ഓഫ് ഹാർമണി, അസ്ട്രോണമി ബേസിക്സ്, ടാലറ്റ് ടൈം, ടാക്ക് വിത്ത് ആർ.ജെ, ഗെറ്റ് ക്രാഫ്റ്റി തുടങ്ങി പത്ത് സെഷനുകളിലായി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ, അജിത്ത് എവറസ്റ്റർ, ജോളി തോമസ്, ലത കൃഷ്ണ, ആര്‍.ജെ സൂരജ്, ആര്‍.ജെ തുഷാര, ഷബീബ് അബ്ദു റസാക്ക്, അനസ് എടവണ്ണ, അനീസ് എടവണ്ണ, വാഹിദ നസീര്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ, ജോളി തോമസ്, അസ്ട്രോണമി ബേസിക്സ് ആൻഡ് മൊബൈൽ ഫോട്ടോഗ്രഫി അജിത്ത് എവറസ്റ്റർ, ഐസ് ബ്രേക്കർ ,ടാലറ്റ് ടൈം ലത കൃഷ്ണ, ടാക്ക് വിത്ത് ആർജെ യിൽ ആർജെ കളായ സൂരജും തുഷാരയും പാട്ടും പറച്ചിലുമായി ഷബീബ് അബ്ദു റസാക്ക് ,അനസ് എടവണ്ണ,അനീസ് എടവണ്ണ ,ഗെറ്റ് ക്രാഫ്റ്റി വാഹിദ നസീർ എന്നിവർ സദസ്സുമായി സംവദിച്ചു.
സമാപന സംഗമത്തില്‍ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തഹ്സീൻ അമീൻ, സെക്രട്ടറി രമ്യ നമ്പിയത്ത് ഗായകൻ റിയാസ് കരിയാട്, നടുമുറ്റം ആക്റ്റിംഗ് പ്രസിഡൻ്റ് നുഫൈസ എം.ആര്‍, ജനറൽ സെക്രട്ടറി മുഫീദ അബ്ദുല്‍ അഹദ്, അഡ്മിൻ സെക്രട്ടറി ഫാത്തിമ തസ്നീം, തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാമ്പിന്റെ ഭാഗമായി 3 -2 -1 മ്യൂസിയത്തിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു.
നടുമുറ്റം ഖത്തര്‍ നേതാക്കളായ സുമയ്യ തഹ്സീൻ, അജീന അസീം, സന അബ്ദുല്ല, സന നസീം, റഷീദ ഷബീർ, രജിഷ, ആഫിയ അസീം, ആലിയ അസീം, ഷാഹിന ഷഫീഖ്, മാജിദ മുകറം എന്നിവർ നേതൃത്വം നൽകി.