യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ചൈനീസ് ദ്വീപ് സന്ദർശനത്തിനെതിരെ ചൈനീസ് തായ്പേയിയിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
ചൊവ്വാഴ്ച രാത്രി സന്ദർശനത്തിനിടെ പെലോസി താമസിച്ചിരുന്ന തായ്പേയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സന്ദർശനത്തെ എതിർത്ത് യുഎസ് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
യുഎസിലെ ഉന്നത ഉദ്യോഗസ്ഥയുടെ വിവാദ സന്ദർശനം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട “ഒരു ചൈന നയത്തിന്റെ” നഗ്നമായ ലംഘനമായാണ് കാണുന്നതെന്ന് ചൈന പറഞ്ഞു. അമേരിക്ക ഉൾപ്പെടുന്ന മിക്കവാറും എല്ലാ ലോകരാജ്യങ്ങളും തായ്പേയ്ക്ക് മേലുള്ള ചൈനീസ് പരമാധികാരം അംഗീകരിക്കുന്നുണ്ട്..
അമേരിക്കന്‍ പ്രതിനിധികള്‍ ഔദ്യോഗികമായി തായ്വാൻ സന്ദർശിക്കുകയാണെങ്കിൽ, അതിനർത്ഥം അവർ ഏക ചൈന എന്ന തത്വം ലംഘിക്കുകയാണെന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഭിപ്രയപ്പെട്ടു. നമ്മൾ അടുത്ത ഉക്രെയ്നാകുമെന്നും അവര്‍ ഭയപ്പെട്ടു.
താനും യുഎസ് കോൺഗ്രസിലെ മറ്റ് അംഗങ്ങളും ദ്വീപ് സന്ദർശിക്കുന്നത് “അമേരിക്ക തായ്വാനൊപ്പം നിൽക്കുന്നു” എന്ന അസന്ദിഗ്ദ്ധമായ സന്ദേശം അയയ്ക്കാനാണെന്ന് ചൈനീസ് തായ്പേയ് പ്രസിഡന്റുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പെലോസി പറഞ്ഞു.
“ഞങ്ങൾ നിലവിലെ അവസ്ഥയെ പിന്തുണയ്ക്കുന്നവരാണ്,” അവർ പറഞ്ഞു. “തായ്വാനില് ബലപ്രയോഗത്തിലൂടെ ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” പെലോസി കൂട്ടിച്ചേര്‍ത്തു.
തായ്പേയ്ക്ക് സുരക്ഷയോടെ സ്വാതന്ത്ര്യം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും, ആ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ്വാൻ ചില മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനും പോകുന്നതിനും ചൈന തടസ്സം നിൽക്കുന്നുണ്ടെങ്കിലും, സൗഹൃദത്തിന്റെ പ്രകടനമായി തായ്വാനിലേക്ക് വരുന്ന ആളുകളെ തടയാൻ ചൈനയ്ക്ക് കഴിയില്ലെന്ന് മനസ്സിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.