മീഡിയം പേസർ രേണുക സിംഗ് ബാർബഡോസിന്റെ ടോപ്പ് ഓർഡറിലൂടെ നാല് വിക്കറ്റ് വീഴ്ത്തി, ഇന്ത്യ അവരുടെ എതിരാളികളെ 100 റൺസിന് തോൽപ്പിച്ച് കോമൺവെൽത്ത് ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റിന്റെ സെമിഫൈനലിന് യോഗ്യത നേടി. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ബാർബഡോസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസിൽ ഒതുങ്ങി.
ഇന്ത്യയുടെ 163 റൺസ് പിന്തുടർന്ന ബാര്‍ബഡോസ് ഒരു സാഹചര്യത്തിലും വിജയപ്രതീക്ഷ നൽകിയിരുന്നില്ല. സൂപ്പര്‍താരം ഡീന്‍ഡ്ര ഡോട്ടിന്‍ പൂജ്യത്തിനും ക്യാപ്‌റ്റന്‍ ഹെയ്‌ലി മാത്യൂസ് 9 റൺസിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിസിയ നൈറ്റ് മൂന്നിനും മടങ്ങി. നാലാമതായി ക്രീസിലെത്തി 16 റണ്‍സെടുത്ത കിഷോണ നൈറ്റാണ് ബാര്‍ബഡോസ് നിരയിലെ ടോപ് സ്‌കോറര്‍.
4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങാണ് ബാര്‍ബഡോസിനെ തകർത്തത്. മേഘ്‌ന സിങ്, സ്നേഹ് റാണ, രാധ യാദവ്, ഹര്‍മൻപ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ജെമീമ റൊഡ്രിഗസിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 162 റൺസ് നേടിയത്. 46 പന്തില്‍ ആറ് ഫോറുകളും ഒരു സിക്‌സറുമടക്കം പുറത്താകാതെയാണ് ജെമീമ 56 റണ്‍സെടുത്തത്. 26 പന്തില്‍ 43 റണ്‍സെടുത്ത ഷെഫാലി വര്‍മ 28 പന്തില്‍ 34 റൺസ് നേടിയ ദീപ്‌തി ശർമ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. സ്‌മൃതി മന്ഥാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവർ നിരാശപ്പെടുത്തി.
https://twitter.com/BCCIWomen/status/1554922451871895553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1554922451871895553%7Ctwgr%5E9dd489836b5f8438623d2340914a4773027e099c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fmalayalam%2Fkerala%2Fsports%2Fcricket%2Findia-beat-barbados-to-reach-semifinal-commonwealth-games%2Fkerala20220804113828343343699