ന്യൂഡൽഹി: ശനിയാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖർ 500ൽ അധികം വോട്ടുകൾ നേടി വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 200ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
പോൾ ചെയ്ത 725 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 15 എണ്ണം അസാധുവാണെന്ന് കണ്ടെത്തി.
ഇന്ന് (ശനിയാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 55 എംപിമാർ വോട്ട് ചെയ്തില്ല. പാര്‍ലമെന്‍റിലെ 63-ാം നമ്പര്‍ മുറിയിലൊരുക്കിയ പോളിങ് ബൂത്തിലാണ് വോട്ടിങ് നടന്നത്.
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനിലെ ജാട്ട് നേതാവും പശ്ചിമ ബംഗാൾ മുൻ ഗവർണറുമാണ് 71 കാരനായ ധൻകർ.
ലോക്‌സഭയിലെ 23 പേർ ഉൾപ്പെടെ 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, അതിന്റെ രണ്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു.