നികുതി സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ഒരു അംഗമായി കണക്കാക്കണമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ആശ്രിതനായി ക്ലെയിം ചെയ്യാമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ലിവിങ് ഇന്‍ഫന്റ് ആന്‍ഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം.

ഹൃദയ സ്പന്ദനമുള്ള ഗര്‍ഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

2022 ല്‍ വ്യക്തിഗത ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവര്‍ക്ക് 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹൃദയ സ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News