ചിങ്ങം: ഇന്ന് നിങ്ങൾ ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സൂപ്പർവൈസർമാരെ തൃപ്തിപ്പെടുത്തേണ്ടി വരും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. എല്ലാ കാര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണെന്ന് തെളിയപ്പെടും.
കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ അധികസമയവും കവരും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്.
തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും ഇന്നുച്ചയ്ക്ക് ശേഷം നിങ്ങൾക്ക് വളരെയധികം താത്പര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. നിങ്ങൾ ഈ ലോകത്തിന്റെ വിജ്ഞാനം വർധിപ്പിക്കാൻ ശ്രമിക്കുകയും, ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും.
ധനു: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങൾക്കിന്ന് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും വീട്ടുകാരോടൊപ്പം ചെലവഴിക്കും. ജോലിയെ സംബന്ധിച്ച് ഇന്ന് നിങ്ങൾ ശാന്തനായിരിക്കും. വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കും.
മകരം: നല്ല ആശയവിനിമയ പാടവം നിങ്ങൾക്കുള്ളതുകൊണ്ട് വളരെ ശാഠ്യമുള്ള ആളുകളെയും പാട്ടിലാക്കാൻ നിങ്ങൾക്ക് കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ് കൂടുതൽ മൂർച്ച വരുത്തണം. നിങ്ങൾ ആ സംഗതിയെക്കുറിച്ച് അന്വേഷിക്കുകയും സമുചിതമായ പ്രതികരണങ്ങൾ കണ്ടെത്തുകയും ചെയ്യും.
കുംഭം: ചില കാര്യങ്ങളിൽ നിങ്ങൾക്കിന്ന് രക്ഷപ്പെടാൻ ഒരു മാർഗവും കാണാതെ ചക്രവ്യൂഹത്തിലായപോലെ തോന്നും. എങ്കിലും ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും. കൂടാതെ, ആരുടേയും സഹായമില്ലാതെ ഇന്നും നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്യും.
മീനം: യാത്രയെ സ്നേഹിക്കുന്ന നിങ്ങൾ യാത്രകൾ നടത്തുന്നതിനായി കാരണങ്ങൾ കണ്ടെത്തും. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക് പുറപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. കൂടാതെ, നിങ്ങളുടെ മുഷിപ്പിക്കുന്ന പതിവ് ജീവിത ദുഃഖങ്ങളിൽനിന്നും യാത്ര നിങ്ങൾക്ക് ഒരവധി നൽകും.
മേടം: അസാധാരണമായവയിലും നിഗൂഢമായവയിലും നിന്ന് നിങ്ങൾ ഇന്ന് അത്യധികമായി പ്രചോദനമുൾക്കൊള്ളും. ഇന്ന് നിങ്ങൾക്ക് അവയെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് ആസ്വദിക്കാൻ സാധിക്കും. നിങ്ങൾ കുറച്ച് പണം ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങൾക്കായി മുടക്കുകയും ചെയ്യും. ഇത്തരം വിവരങ്ങൾ യുദ്ധത്തിനുവേണ്ടി ഉപയോഗിക്കാതെ സമാധാനത്തിനുവേണ്ടി വിനിയോഗിക്കണം.
ഇടവം: ഇന്ന് നിങ്ങൾ പോസിറ്റീവായ കാഴ്ച്ചപ്പാടുകളെയും നല്ല സ്വഭാവത്തെയും എതിർക്കുന്ന രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രം പ്രതികരിക്കുക. ആരെയും നിങ്ങളുടെ നന്മയുടെ വഴി തടസപ്പെടുത്താൻ അനുവദിക്കാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങളുടെ മാനേജർമാർ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകും. ദിവസത്തിന്റെ തുടക്കത്തിലുള്ള പ്രതിസന്ധികൾ എന്തായാലും ദിവസത്തിന്റെ അവസാനമാകുമ്പോഴേക്കും വളരെ നല്ല രീതിയിലുള്ള ഫലങ്ങൾ നിങ്ങൾക്ക് കിട്ടിത്തുടങ്ങും. അത് നിങ്ങളെ സന്തോഷിപ്പിക്കുന്നതുകൊണ്ട് ഇന്നത്തെ ദിവസം ഒരു ആഘോഷമായി മാറും. അടുത്ത രണ്ടു ദിവസത്തേക്കെങ്കിലും ടെൻഡറുകൾ ബിഡ് ചെയ്യുന്നത് വൈകിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.
കര്ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നതുതന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉത്സാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഉത്സാഹത്തിന് വലിയ ആയുസുണ്ടാവാനിടയില്ല; കാരണം, നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾക്ക് പിരിമുറുക്കമുണ്ടെങ്കിൽ ഒരു ഇടവേളയെടുക്കുക. ദിവസം അവസാനിക്കുന്നതോടെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും.