കൊച്ചി: ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ കൂടിയായ നടൻ മോഹൻലാൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഉടൻ കമ്മീഷൻ ചെയ്യാനിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് കാരിയർ (ഐഎസി) വിക്രാന്ത് സന്ദർശിച്ചു.
ഇന്ത്യൻ ആർമിയിലെ റിട്ടയേർഡ് മേജറും നടനും മലയാളത്തിലെ സംവിധായകനുമായ മേജർ രവിയും മോഹൻലാലിനൊപ്പം വിക്രാന്ത് സന്ദർശിച്ചു. മോഹന്‍ലാല്‍ തന്നെയാണ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സന്ദർശനത്തിന് ശേഷം, മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്റെ ചിന്തകൾ പങ്കുവെച്ചു, “ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിൽ (ഐഎസി) എത്തിയതിൽ ബഹുമാനമുണ്ട്, കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച വിക്രാന്ത് ഉടൻ കമ്മീഷൻ ചെയ്യും. ഇന്ത്യൻ നാവികസേനയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ കപ്പൽനിർമ്മാണ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ എഞ്ചിനീയറിംഗ് അത്ഭുതമാണ് വിക്രാന്ത്,” അദ്ദേഹം എഴുതി.
13 വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിക്രാന്ത് വെള്ളത്തിലിറങ്ങാന്‍ പോവുകയാണ്. സമാനതകളില്ലാത്ത ഈ അവസരത്തിന് നന്ദിയറിയിക്കുന്നതായും വിക്രാന്തിന്റെ പ്രത്യേകതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും വിജയത്തോടെ അഭിവാദ്യം ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ ഷിപ്പിയാര്‍ഡില്‍ എത്തിയത്. സേനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മോഹന്‍ലാലിന് മൊമന്റോയും കൈമാറി.
ഐന്‍എസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത് കഴിഞ്ഞ മാസമാണ്. 75ാം സ്വാതന്ത്ര്യ ദിനത്തില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ തന്നെയാണ് വിക്രാന്ത് നിര്‍മ്മിച്ചത്. 860 അടിയാണ് 2009ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഐഎന്‍എസ് വിക്രാന്തിന്റെ നീളം. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ഈ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേ സമയം കപ്പലില്‍ ഉള്‍ക്കൊള്ളും.