കോഴിക്കോട്: ലിംഗവിവേചനപരമായ ആശയങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിവിധ മുസ്ലീം സംഘടനകൾ. ലിംഗ നിഷ്‌പക്ഷതയാണ് ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള വഴിയെന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല. ഇടതു സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ഇത് പിൻവലിക്കണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം.
കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളെയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പിലാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളില്‍ ഭരണകൂടം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലിംഗസമത്വത്തിന്റെ പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരപേക്ഷത വളർത്തുകയാണെന്ന് ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതമില്ലാത്ത ജീവിതത്തിന്റെ പേരിൽ മതനിഷേധം കടത്തിവിട്ടതുപോലെ, ഇപ്പോൾ ലിംഗ നിഷ്‌പക്ഷതയുടെ പേരിൽ സ്‌കൂളുകളിൽ വീണ്ടും മതനിഷേധം കൊണ്ടുവരാൻ പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു മുനീറിന്റെ പരാമർശം. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.