ചിങ്ങം: ഇന്ന് നിങ്ങളുടെ കഠിന്വാധ്വാനത്തിന് ഫലം ഉണ്ടാകും. നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിക്ക് അംഗീകാരം ലഭിക്കും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും, നിങ്ങളുടെ മേലുദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും.
കന്നി: നിങ്ങളുടെ വിധി നിങ്ങൾ തന്നെ നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ നേതൃത്വ പാഠവം മികവുറ്റതായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ കൂടുതൽ പ്രവർത്തിക്കാന്‍ സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടന യാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
ധനു: ചെറിയ തീര്‍ത്ഥയാത്രയ്ക്ക് ഇന്ന് തയ്യാറെടുക്കും. ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ ഇന്ന് നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതമാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസമാണ്. ഒരു ഉല്ലാസ യാത്രക്കും സാധ്യതയുണ്ട്.
മേടം: ഇന്ന് ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള ഒരു ബന്ധുവിന്റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും ആ ക്ഷണം നിങ്ങൾ നിരസിക്കാം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്റ്റുകളെപ്പോലും നിങ്ങളിടെ കോപം തകിടം മറിക്കും.
മിഥുനം: നിങ്ങളുടെ ഇന്നത്തെ ഇടപാടുകളിലും വിൽപനയിലും ബിസിനസിലെ നിങ്ങളുടെ പ്രതിയോഗികൾ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങൾ ഇപ്പോൾ മനസിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങൾ ശ്രദ്ധയും പരിഗണനയുമാണ്. പ്രണയിക്കാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർ ഇന്ന് ഒരു പങ്കാളിയെ കണ്ടെത്തിയേക്കാം.