എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി ആർ രവിയാണ് ഹർജി പരിഗണിക്കുന്നത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇടക്കാല ഉത്തരവിലൂടെ ബാങ്കിൽ ടോക്കൺ വഴിയുള്ള നിക്ഷേപം തിരികെ നൽകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. എന്നാൽ, അടിയന്തരാവശ്യക്കാർക്ക് പണം നിക്ഷേപകര്‍ക്ക് നൽകണമെന്നും വിഷയം കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പണം എങ്ങനെ തിരികെ നൽകാനാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.