ജുനഗഡ്: ആഗസ്റ്റ് 10 ലോക സിംഹ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ, കാടിന്റെ രാജാവ് എന്നും അറിയപ്പെടുന്ന ഈ അതിമനോഹരമായ മൃഗത്തിന്റെ അസ്തിത്വം ആഘോഷിക്കാൻ ഇന്ത്യയ്ക്ക് ഒരു പ്രത്യേക കാരണമുണ്ട് — സിംഹങ്ങളെ ആരാധിക്കാൻ സിംഹക്ഷേത്രം നിർമ്മിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഈ ക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കൂടുതൽ വർധിപ്പിക്കുന്നത് അത് നിർമ്മിക്കപ്പെട്ടതിന്റെ കാരണമാണ്.
2014ൽ റെയിൽവേ ട്രാക്കിൽ ഓടുന്ന ട്രെയിൻ തട്ടി രണ്ട് സിംഹക്കുട്ടികൾ മരിച്ചിരുന്നു. അപകടം രാജ്യത്തുടനീളം വളരെയധികം ശ്രദ്ധയും ദുഃഖവും ആകർഷിച്ചപ്പോൾ, പ്രദേശത്തെ പ്രാദേശിക ഗ്രാമീണർ ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ മരിച്ച സിംഹങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ഈ ജീവിവർഗങ്ങളുടെ ബഹുമാനസൂചകമായി സിംഹങ്ങളെ ആരാധിക്കുന്ന ഒരു സ്മാരക ക്ഷേത്രം നിർമ്മിക്കാൻ അവർ തീരുമാനിച്ചു.
ഈ ക്ഷേത്രത്തിനുള്ള ധനസഹായം എല്ലാ ഗ്രാമവാസികളിൽ നിന്നും സംഭാവനകളായി ലഭിച്ചു. ഗ്രാമത്തിലെ കർഷകനായ ലക്ഷ്മൺ റാം ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി തന്റെ ഭൂമി സൗജന്യമായി വിട്ടുകൊടുത്തു, മറ്റ് ഗ്രാമവാസികളും കൈയയച്ച് സംഭാവന നൽകി. അദ്ധ്യാപകനായ രമേഷ് റാവൽ സിംഹങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ‘സിൻ ചാലിസ’ എഴുതിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി റാവൽ സിംഹവളർത്തലിൽ സജീവമാണ്.
സിൻ ചാലിസ, ഏതാണ്ട് മതവിശ്വാസത്തിൽ നിന്ന് ഒരു മൃഗത്തിന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥം കൂടിയാണ്. ക്ഷേത്രം സന്ദർശിക്കുന്ന പലരും ഇതാണ് ആലപിക്കുന്നത്. ലോകത്ത് ഒരിടത്തും ഇത്തരത്തിൽ ഒരു ജന്തുവർഗത്തിന് വേണ്ടി സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ഒരു ഗാനം നിലവിലില്ല. സിൻ ചാലിസ ജപിക്കുന്നത് സിംഹങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ചില ആരാധകർ വിശ്വസിക്കുന്നു. ലോക സിംഹ ദിനത്തോടനുബന്ധിച്ച്, സിംഹ സ്‌നേഹികൾ ലയൺ മെമ്മോറിയൽ ടെമ്പിളിൽ സിൻ ചാലിസ പാരായണം ചെയ്യുന്നു. ദൂരദേശങ്ങളിൽ നിന്നും പാരായണത്തിൽ പങ്കെടുക്കാൻ ആളുകൾ ഇവിടെയെത്തുന്നു.
ഗുജറാത്തിലെ ഗിർ വനങ്ങൾ സിംഹങ്ങളുടെ സാന്നിധ്യത്തിന് പേരുകേട്ടതാണെങ്കിലും, സമീപ കാലത്ത് സിംഹങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായ നിരവധി സംഭവങ്ങൾ അതിന്റെ സമീപ പ്രദേശങ്ങളിൽ കണ്ടു. അപകടങ്ങളിലോ മറ്റെന്തെങ്കിലും കാരണത്താലോ ആബാലവൃദ്ധം സിംഹങ്ങൾ ചത്തൊടുങ്ങുന്നത് പതിവാണ്. ഗിർ വനത്തിലും അത് ഉൾക്കൊള്ളുന്ന സിംഹങ്ങളുടെ ജനസംഖ്യയിലും രാജ്യത്തിനും സംസ്ഥാനത്തിനും പ്രദേശത്തെ പ്രാദേശിക ജനങ്ങൾക്കും അഭിമാനമുണ്ട്.
ഈ വർഷം ഏഴാം വർഷം പൂർത്തിയാക്കിയ ക്ഷേത്രം, മൃഗസംരക്ഷണത്തിനായുള്ള ഇതുവരെ കണ്ടിട്ടില്ലാത്ത ശ്രമങ്ങളുടെ അതുല്യമായ ഉദാഹരണമായി വർത്തിക്കുന്നു. ഈ ജീവിവർഗത്തിലുള്ള വിശ്വാസത്താൽ, ഈ ക്ഷേത്രവും അതിനെ സംരക്ഷിക്കാനുള്ള അവരുടെ നിരന്തര സമർപ്പണവും കൊണ്ട് ലോകത്തെ ആകർഷിക്കാനും അത്ഭുതപ്പെടുത്താനും ഗ്രാമവാസികൾക്ക് കഴിഞ്ഞു.