ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മെഗാ ഓണം ആഘോഷങ്ങളുടെ കമ്മറ്റി കൺവീനർമാരായി മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരെ കാൻജ് എക്സിക്യുട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റിയെ നിയോഗിക്കുവാൻ കാൻജ് എക്സിക്യു്ട്ടിവ് കമ്മിറ്റി തീരുമാനിച്ചത്, കാൻജിന്റെ മുൻ പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയറും പ്രമുഖ നർത്തകിയുമായ മാലിനി നായർ, മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കൺവീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുൻ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കൺവീനർ, അനേകം കാൻജ് പരിപാടികളുടെ കോർഡിനേറ്റർ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാൻജ് മുൻ സെക്രട്ടറിയും ഇപ്പോളത്തെ ഫോമാ റീജിണൽ വൈസ് പ്രസിഡന്റുമായ ബൈജു വർഗീസ് എന്നിവരെയാണ് ഓണാഘോഷങ്ങളുടെ അധികച്ചുമതലയ്ക്കായി കമ്മറ്റി തിരഞ്ഞെടുത്തത്.
ഈ ചുമതല തങ്ങളെ ഏല്പിച്ചതിൽ അതിയായ സന്തോഷമുണ്ട്, കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഒരിക്കൽ കൂടി ഒത്തുകൂടുവാൻ നമുക്ക് അവസരം ലഭിക്കുകയാണ്, കാൻജ് ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഈസ്റ്റ് ബ്രോൺസ്വിക് പെർഫോമൻസ് ആർട്സ് സെന്ററിൽ സെപ്റ്റെംബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കു വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങൾ വൈകുന്നേരം വരെ നീണ്ടു നിൽക്കും, പഞ്ചാരിമേളത്തോടു കൂടി ആരംഭിക്കുന്ന, മാലിനി നായരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന മെഗാ തിരുവാതിരയിൽ ന്യൂ ജേഴ്സിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം യുവതികൾ പങ്കെടുക്കും, ശേഷം നടക്കുന്ന ഘോഷയാത്രയിൽ മാവേലിമന്നനെയും വരവേറ്റുകൊണ്ട് നൂറു കണക്കിനാളുകൾ ആർപ്പുവിളികളും ചെണ്ടമേളവുമായി പങ്കെടുക്കും, പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന കലാപ്രകടനങ്ങളിൽ ന്യൂ ജേഴ്സിയിലെ അനേകം പ്രതിഭകൾ പങ്കെടുക്കും ശേഷം ഹെഡ്‍ജ് ന്യൂ യോർക്ക് ഷോ 22 രാജേഷ് ചേർത്തല, മിഥുൻ ജയരാജ് എന്നി കലാപ്രതിഭകളുടെ ബാൻഡ് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ഗാനമേളയിൽ അതിഥികളായി മലയാള സിനിമാ താരവും ഗായകനുമായ സിദ്ധാർഥ് മേനോൻ, പ്രമുഖ അഭിനേത്രി കൃഷ്ണ പ്രഭ എന്നിവരും അരങ്ങിലെത്തും.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് ഇത്തവണ കാൻജിന്റെ ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകർ, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് യു എസ് എ യുടെ ഓപ്പറേഷൻസ് മേധാവി ജോസഫ് ഈപ്പൻ അറിയിച്ചു.
കാൻജ് ഓണാഘോഷങ്ങളുടെ വിജയത്തിനായി വളരെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഒരു കമ്മറ്റിയുടെ കൂടെ ഒരു മികവുറ്റ കൺവീനേഴ്‌സിന്റെ ടീം കൂടി എത്തുമ്പോൾ പരിപാടികൾ മികച്ച നിലവാരത്തിലെത്തുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള പ്രത്യാശ പ്രകടിപ്പിച്ചു, എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ റിസേർവ് ചെയ്യണമെന്നും ഇപ്പോൾത്തന്നെ പകുതിയോളം ടിക്കറ്റുകൾ റിസേർവ് ചെയ്യപ്പെട്ടുവെന്നും ട്രഷറർ ബിജു ഈട്ടുങ്ങൽ ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു,
നോർത്ത് അമേരിക്കയിലെ ഏറ്റവും വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമാകുവാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും സ്പെഷ്യൽ ഡിസ്‌കൗണ്ട് ടിക്കറ്റുകൾക്കും ബന്ധപ്പെടുക:
ജോസഫ് ഇടിക്കുള 201-421-5303
സോഫിയ മാത്യു 848-391-8460
ബിജു ഈട്ടുങ്ങൽ 646-373-2458
പ്രീത വീട്ടിൽ 732-586-6636
വിജേഷ് കാരാട്ട് 540-604-6287
വിജയ് കെ പുത്തൻവീട്ടിൽ 732-789-3032
നിർമൽ മുകുന്ദൻ 302-501-0636
റോബർട്ട് ആന്റണി 201-508-7755
ഷിജോ തോമസ് 732-829-4031
ബൈജു വർഗീസ് 914-349-1559
റോയ് മാത്യു 908-418-8133
സ്വപ്ന രാജേഷ് 732-910-7413
മാലിനി നായർ 732-501-8647
സന്ദർശിക്കുക: www.kanj.org