ദുബൈ: ഈ ഓഗസ്റ്റില്‍ നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നതായി വെളിപ്പെടുത്തി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രൊമോഷന്‍, യൂണിയന്‍ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.
ഈ മാസത്തില്‍ തന്നെ ഒരു സൂപ്പര്‍ സെയില്‍ ക്യാമ്പയിനിനും കോഓപ്പറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എല്ലാ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ വഴിയും പുറത്തുവിടും. തെരഞ്ഞെടുത്ത ഭക്ഷ്യ, കണ്‍സ്യൂമര്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് സൂപ്പര്‍ സെയില്‍ ക്യാമ്പയിന്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പിന്തുണ നല്‍കുകയെന്ന യൂണിയന്‍ കോപിന്റെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളുടെ ഭാഗം കൂടിയാണിത്.
ഉപഭോക്താക്കള്‍ക്കായി യൂണിയന്‍ കോപിന് കൃത്യമായ പദ്ധതികളുണ്ടെന്നും, പ്രത്യേകിച്ച് ഈ മാസം നിലവിലുള്ള ‘ബാക്ക് ടു സ്‌കൂള്‍’ ക്യാമ്പയിനില്‍ വിലക്കിഴിവ് 65 ശതമാനത്തിലേറെയാണ്. ‘ബാക്ക് ടു സ്‌കൂളി’ന് കീഴില്‍ മൂന്ന് ക്യാമ്പയിനുകളാണുള്ളത്. എല്ലാവര്‍ക്കും ഗുണകരമാകുന്നതും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചും, ശ്രദ്ധയോടെ തയ്യാറാക്കുന്ന മാര്‍ക്കറ്റിങ് പ്ലാനുകളാണ് കോഓപ്പറേറ്റീവ് വികസിപ്പിക്കുന്നത്.
ഓഗസ്റ്റ് ക്യാമ്പയിന്‍ തുടങ്ങിയെന്നും തെരഞ്ഞെടുത്ത വിഭാഗം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ, മറ്റ് അവശ്യ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഡോ. അല്‍ ബസ്തകി വ്യക്തമാക്കി.