ഇൻഡോർ: ഇന്‍ഡോര്‍ മാർത്തോമ അക്കാദമിയില്‍ വെള്ളിയാഴ്ച 75-ാമത് സ്വാതന്ത്ര്യദിനമായ ‘ആസാദി കാ അമൃത് മഹോത്സവ്” ഗംഭീരമായി ആഘോഷിച്ചു.
വൈസ് ചെയർമാനും സ്കൂൾ സീനിയർ പ്രിൻസിപ്പലുമായ റവ. ടോംസ് നൈനാൻ, പ്രിൻസിപ്പൽ ശ്രീമതി ഗിരിജ.വി.മേനോൻ എന്നിവരുടെ നേതൃത്വത്തിൽ റാലി സ്കൂളിൽ നിന്ന് ആരംഭിച്ചു.
അദ്ധ്യാപകരും അനധ്യാപക ജീവനക്കാരും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും വളരെ ആവേശത്തോടെ റാലിയിൽ പങ്കെടുത്തു. ബഹുമാനത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി ഓരോരുത്തരുടെയും കൈകളിൽ ത്രിവർണ പതാക അലയടിച്ചു.
ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ചൈതന്യം തീക്ഷ്ണതയോടെയും ആവേശത്തോടെയും പ്രകടിപ്പിക്കുന്ന നൃത്തശിൽപം സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. പ്രസംഗം ഹിന്ദിയിലും ഇംഗ്ലീഷിലും യഥാക്രമം വൃദി സിംഗ് (ക്ലാസ് നാലാം ബി), മെഹുൽ ഹോട്ട (ക്ലാസ് നാലാം സി) എന്നിവർ അവതരിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരായ മഹാന്മാരെക്കുറിച്ച് അവർ പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.