കോട്ടയം: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരി (52) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് വീട്ടിൽ കുത്തേറ്റത്. മകനുമായുള്ള വാക്കുതര്‍ക്കത്തെ തുടർന്ന് മകൻ കിരൺ മേരിയെ കുത്തുകയായിരുന്നു. ആഴത്തിലുള്ള കുത്തലിൽ കുടൽ പുറത്തേക്ക് വന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിയെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് കോട്ടയം എംസിഎച്ചിലേക്ക് മാറ്റിയെങ്കിലും മേരി ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ആലുവ സബ്ജയിലിൽ റിമാൻഡിലാണ് കിരൺ.