ഖത്തര്‍: കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തില്‍ 76-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍ വിലാസമാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതല്‍ ശോഭയോടെ സൂക്ഷിക്കാന്‍ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു.
കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍ നിംഷീദ് കക്കൂ പറമ്പത്ത്, റബീഹ് സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.