ന്യൂഡൽഹി: ബാബ രാംദേവിന്റെ പതഞ്ജലി ‘കൊറോണിൽ’ എന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, അലോപ്പതിക്കെതിരായ പ്രസ്താവനകൾ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ബുധനാഴ്ച നിരീക്ഷിച്ചു.
“നിങ്ങളുടെ അനുയായികളുണ്ടാകാനുള്ള ശ്രമത്തിന് നിങ്ങൾക്ക് സ്വാഗതം, നിങ്ങൾ പറയുന്നതെന്തും വിശ്വസിക്കുന്ന നിങ്ങളുടെ ശിഷ്യന്മാരെയും നിങ്ങൾക്ക് സ്വാഗതം ചെയ്യാം. പക്ഷേ, ഉദ്യോഗസ്ഥനേക്കാൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്,” ജസ്റ്റിസ് അനുപ് ജെ ഭംഭാനി വാക്കാൽ പറഞ്ഞു.
‘കൊറോണില്‍’ കൊറോണ സുഖപ്പെടുത്തുകയില്ലെന്ന രാംദേവിന്റെ പരസ്യ പ്രസ്താവന തങ്ങളെ ബാധിക്കുന്നുവെന്ന് ആരോപിച്ച് നിരവധി ഡോക്ടർമാരുടെ സംഘടനകൾ ഫയൽ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രാംദേവിന്റേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് കോടതി വിലയിരുത്തി.
ഒരു ലൈസൻസും ഇല്ലാതെ പതഞ്ജലിയുടെ കൊറോനിൽ ഉൽപ്പന്നം കൊവിഡിന് പ്രതിവിധിയാണെന്ന് അവകാശപ്പെട്ടതായി ഡോക്ടർമാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ വാദിച്ചു. ഓഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും.
കൊവിഡ് -19 ന്റെ ചികിത്സയാണ് കൊറോനില്‍ എന്ന് പതഞ്ജലി വെബ്സൈറ്റ് അവകാശപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ഹിയറിംഗിലും സിബൽ പറഞ്ഞിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നേരത്തെ നൽകിയ പരാതി പ്രകാരം മെഡിക്കൽ ഫ്രറ്റേണിറ്റി, ഇന്ത്യൻ സർക്കാർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തുടങ്ങിയവർ ഉപയോഗിക്കുന്ന മരുന്നുകൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.