ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന് പാർട്ടിക്ക് പതാക നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി ഇന്ത്യന്‍ ദേശീയ പതാകയാണ് അവരുടെ ഔദ്യോഗിക പതാകയായി ഉപയോഗിക്കുന്നത്. കോൺഗ്രസ് പാർട്ടിക്കൊപ്പം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും പതാക നഷ്ടപ്പെട്ടേക്കും. രാജ്യത്തിന്റെ ദേശീയ പതാകയോട് സാമ്യമുള്ള പതാകയാണ് കോൺഗ്രസ് ഉപയോഗിക്കുന്നത്.
ദേശീയ പതാക രാഷ്ട്രത്തിന്റെ ഔദ്യോഗിക പതാകയായി നിലനിര്‍ത്തുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടാൽ കോൺഗ്രസിന്റെ പ്രധാന ലേബലായ ത്രിവർണ്ണ പതാക നഷ്ടമായേക്കുമെന്നാണ് സൂചന. ദേശീയ പതാകയെ അപമാനിക്കാതിരിക്കാനും ദേശീയ പതാകയോട് സാമ്യമുള്ളതൊന്നും ഉപയോഗിക്കാതിരിക്കാനും നിലവിലെ കേന്ദ്ര സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ദേശീയ പതാകയുമായി ബന്ധപ്പെട്ട ഫ്ലാഗ് കോഡ് കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ.
ദേശീയപതാകയെ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ മറ്റോ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014ല്‍ ജംഷഡ്പുര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ അമര്‍പ്രീത് സിംഗ് ഖനൂജ എന്നയാള്‍ കോണ്‍ഗ്രസും എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം ദേശീയപതാകയോട് സാമ്യമുള്ള കൊടിയാണ് ഉപയോഗിക്കുന്നതെന്നും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയപതാക അനുകരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ദേശീയപതാകയോട് ഏറെ സാമ്യമുള്ള കോണ്‍ഗ്രസ് പതാകയില്‍ അശോക ചക്രത്തിന് പകരം കൈ ചിഹ്നം ഉപയോഗിക്കുന്നവെന്ന് മാത്രമേ വ്യത്യാസമുള്ളൂ എന്നും അമര്‍പ്രീത് സിംഗ് ഖനൂജ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രതികരണം തേടിയിരുന്നു. മാത്രമല്ല കോണ്‍ഗ്രസ്, എന്‍സിപി, ത്രിണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതുവരെ ആ ഹർജിയിൽ മറ്റെന്തെങ്കിലും ചെയ്തതായി റിപ്പോർട്ടുകളില്ല. അതിനിടെ ദേശീയ പതാകയുടെ പതാക ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയതോടെ ത്രിവർണ പതാക ഉപയോഗിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ പാർട്ടി പതാകകൾ നഷ്ടപ്പെടുമെന്നത് ചർച്ചാവിഷയമായി.
സ്വബോധമില്ലാത്തവര്‍ രാജ്യം ഭരിച്ചാല്‍ ഇതല്ല ഇതിലപ്പുറവും നടക്കും. എല്ലാ കാര്യങ്ങളിലും കൈയ്യിട്ടു വാരുന്ന കേന്ദ്രത്തിന് ഇപ്രാവശ്യം കൈ പൊള്ളുമെന്ന് തീര്‍ച്ച. ഇന്ത്യയുടെ ദേശീയ പതാകയല്ലല്ലോ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. പതാകയുടെ നടുക്ക് അശോക ചക്രം ഉള്ളതാണ് ഔദ്യോഗിക പതാക. മറ്റുള്ളതൊക്കെ പതാകയുടെ കളര്‍ മാത്രമാണ്. അത് ഫ്ലാഗ് കോഡില്‍ വരുന്നില്ല. ബുദ്ധിശൂന്യമായ പ്രസ്താവനകളിറക്കുമ്പോള്‍ അതെങ്കിലും ഒന്ന് ഓര്‍ത്തു കൂടെ സങ്കികളേ…. എവിടെയാണ് കോണ്‍ഗ്രസ് ദേശീയ പതാക അവരുടെ പതാകയായി ഉപയോഗിച്ചിരിക്കുന്നത്? അങ്ങനെയെങ്കില്‍ ഒരു സ്ഥലത്തും പതാകയുടെ കളര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധന വെയ്ക്കണം…. അതോടെ തീരും ഈ കുരു പൊട്ടല്‍….