ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്ഠയും ഉല്‍പ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ഉയര്‍ത്തുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.
തുലാം: നിങ്ങളുടെ കാലിനടിയിലെ മണ്ണിന് ഇളക്കം തട്ടിയതിനാല്‍ ഇന്ന് നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ നിങ്ങൾക്കിന്ന് ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.
വൃശ്ചികം: അഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറുപിക്നികിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന് നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും അലോചിച്ച് വെച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിംഗ് പോകനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണ്ണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.
മകരം: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ.
കുംഭം: ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യ വര്ദ്ധകങ്ങള്ക്കായി നിര്‍ബാധം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.
മേടം: ഇന്ന് പ്രശ്നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. ഇത് പ്രയാസമുള്ളതാകാം. നിങ്ങൾ നിങ്ങളുടെ വാക്കും കോപവും ഇന്ന് നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസ്സിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും ദൈനംദിന ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏല്പിക്കും.
ഇടവം: ഇന്ന് പണം മഴപോലെ പെയ്യും! ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ, പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തുറന്നിടുകയും ചെയ്യും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ നിങ്ങൾ അതത്രകാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.
മിഥുനം: ഇന്ന് നിങ്ങൾ വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക. നിങ്ങള്‍ക്ക് ശാന്തത കൈവരും. ഇത് ഇന്നത്തെ മോശമായ നിങ്ങളുടെ ആരോഗ്യനിലയും മെച്ചപ്പെടുത്തും; പ്രത്യേകിച്ചും ചെങ്കണ്ണുള്ളവരുടെ കാര്യത്തില്‍. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് നിങ്ങൾ ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ത്ഥനയും ആത്മീയതയും നിങ്ങൾക്ക് ആശ്വാസം പകരും.
കര്‍ക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിംഗ് ആലോചിക്കുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക.